സൌദി സെൻട്രൽ മാർക്കറ്റുകളിലും സ്വദേശിവൽക്കരണം; പ്രവാസികൾക്ക് തിരിച്ചടിയാകും

single-img
21 November 2019

റിയാദ്: സൗദിയിൽ പഴം, പച്ചക്കറി മേഖലകളിലെ സ്വദേശിവൽക്കരണം സെൻട്രൽ മാർക്കറ്റുകളിലേക്കും. ചെറുകിട മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വൻ തിരിച്ചടിയാകാൻ സാധ്യതയുള്ള ഒരു തീരുമാനമാണിത്.

സൗദി വിഷൻ 2030ന്റെ ഭാഗമായി കൂടുതൽ സ്വദേശികൾക്ക് ജോലി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ചിലയിടങ്ങളിൽ മാത്രമായിരുന്ന സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നത്. ഭാവിയിൽ ചെറുകിട സംരംഭ മേഖലയിലും സ്വദേശിവൽക്കരണം നടപ്പാക്കാനാണ് തീരുമാനം.

നേരത്തെ, വിവിധ ഘട്ടങ്ങളിലായി വസ്ത്രം, നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ, കെട്ടിട നിർമാണ സാമഗ്രികൾ, ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ച്, കണ്ണട, സ്പെയർ പാർട്സ് തുടങ്ങിയ ചെറുകിട മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കിയിരുന്നു.