വിധിന്യായം തൃപ്തികരമല്ല; ആരും പ്രതിഷേധ പ്രകടനങ്ങൾ നടത്തരുത്: മുസ്ലിം വ്യക്തിനിയമ ബോർഡ്

single-img
9 November 2019

അയോധ്യ ഭൂമിതർക്കക്കേസിലെ വിധിന്യായം തൃപ്തികരമല്ലെന്ന് മുസ്ലീം വ്യക്തിനിയമബോർഡ്. അതേസമയം വിധിയെ ബഹുമാനിക്കുന്നുവെന്നും ബോർഡ് അധ്യക്ഷൻ സഫര്യബ് ജീലാനി പത്രസമ്മേളനത്തിൽ അറിയിച്ചു.

വിധിയോട് വിയോജിപ്പുണ്ടെങ്കിലും ആരും പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ തയ്യാറാകരുതെന്നും ജീലാനി ആഹ്വാനം ചെയ്തു.

ബാബരി മസ്ജിദ് നിന്നിരുന്ന തർക്കഭൂമി ഹിന്ദുക്കൾക്ക് ക്ഷേത്രനിർമാണത്തിനായി വിട്ടുകൊടുക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. മുസ്ലീങ്ങൾക്ക് മസ്ജിദ് നിർമ്മിക്കാൻ 5 ഏക്കർ ഭൂമി വേറെ കണ്ടെത്തി നൽകാനും വിധിയിൽ പറയുന്നു.