ഒന്‍പത് മാസത്തിനിടയില്‍ 5000 ഇന്ത്യക്കാരെ നാടുകടത്തി; വെളിപ്പെടുത്തലുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

single-img
6 November 2019

കുവൈറ്റിൽ നിന്നും 2019ലെ ആദ്യ ഒന്‍പത്ടെ മാസങ്ങളിൽ 5000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ വിവിധ രാജ്യക്കാരായ 18,000 പ്രവാസികളെ നാടുകടത്തിയിച്ചുണ്ടെന്നും അധികൃതര്‍ പുറത്തുവിട്ട കണക്കുകൾ പറയുന്നു.

രാജ്യത്തെ താമസ-തൊഴില്‍ നിയമ ലംഘനങ്ങള്‍, ഗതാഗത നിയമലംഘനങ്ങള്‍, ക്രിമിനല്‍ കേസുകള്‍ ,പകര്‍ച്ച വ്യാധികള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഏറ്റവും കൂടുതൽ ആളുകൾ നാട്കടത്തപെട്ടത്. പട്ടികയിൽ 12,000 പേര്‍ പുരുഷന്മാരും 6000 പേര്‍ സ്ത്രീകളുമാണ്.

കൂടുതൽ ആളുകൾ ഇന്ത്യക്കാരണെങ്കില്‍ തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശ് പൗരന്മാരാണ് 2500 ആളുകളാണ് ഇവിടെനിന്നുള്ളത്. മൂന്നാമതായി ഈജിപ്തുകാരും പിന്നീട് നേപ്പാള്‍ പൗരന്മാരുമാണ്. ഏത്യോപ്യ, ശ്രീലങ്ക, ഫിലിപ്പൈന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.