കാറിനു മുകളിൽ നാരങ്ങയും മുളകും: അന്ധവിശ്വാസികളെ കളിയാക്കുന്ന മോദിയുടെ വീ‍ഡിയോ വൈറലാകുന്നു • ഇ വാർത്ത | evartha Narendra Modi teasing lemon mirchi superstition video becomes viral in the backdrop of Rafael Puja Trolls
facebook, National, Social media watch, SocialBuzz, Top Stories

കാറിനു മുകളിൽ നാരങ്ങയും മുളകും: അന്ധവിശ്വാസികളെ കളിയാക്കുന്ന മോദിയുടെ വീ‍ഡിയോ വൈറലാകുന്നു

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തുപകരുന്നതിനായി വാങ്ങിയ റഫേൽ യുദ്ധവിമാനത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങൾ ചർച്ചയായതിന് പിന്നാലെ അന്ധവിശ്വാസികളെ കളിയാക്കുന്ന നരേന്ദ്ര മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

PM Narendra Modi Viral Video – Lemon Hypocrisy by PM Modi

नीम्बू नाटक है या परम्परा ! जानिये मोदीजी से !!सिर्फ काँग्रेस को ही नहीं आपके बड़े मालिक को भी लगी है ये मिर्ची। अब बताओ लैमन लोगे या बिस्कुट ? #GodiMedia #NimbuMirchi #Nimbu #RafalePujaPolitics #RafaleOurPride #RafalePuja

Posted by Political Hub on Wednesday, October 9, 2019

റഫേൽ വിമാനത്തിന്റെ ടയറിനു മുന്നിൽ നാരങ്ങ വെയ്ക്കുക, ബോഡിയിൽ “ഓം” ചിഹ്നം വരയ്ക്കുക, നാളികേരം വെയ്ക്കുക തുടങ്ങിയ പ്രവൃത്തികളാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് വഴിവെച്ചത്. എന്നാൽ ഇതെല്ലാം ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ന്യായീകരിച്ച സംഘപരിവാർ പ്രവർത്തകരാണ് മോദിയുടെ വീഡിയോ പുറത്തുവന്നതോടെ ഇളിഭ്യരായത്.

ടെക്നോളജിയുടെ യുഗത്തിൽ അന്ധവിശ്വാസത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മോദി തന്റെ പ്രസംഗത്തിൽ പറയുന്നു.

PM Narendra Modi Viral Video on Lemon || Modi Hypocricy

श्रद्धा का अपना स्थान होता है लेकिन अंध श्रद्धा का कोई स्थान नहीं होता है – मोदी जी #NimbuMirchi #Nimbu #RafalePujaPolitics #RafaleOurPride #RafalePuja #RafaleDeal #ModiNo body can troll Modia anchors and BJP IT cell better than Modi's old videos.

Posted by Political Hub on Wednesday, October 9, 2019

ഒരു മുഖ്യമന്ത്രി കാർ വാങ്ങിയപ്പോൾ ആരോ അതിന്റെ കളറിനെക്കുറിച്ച് എന്തോ പറഞ്ഞു. ഇതുകേട്ടയുടൻ അദ്ദേഹം കാറിൽ ഒരു നാരങ്ങയും മുളകും കെട്ടിത്തൂക്കി. എന്തിനാണെന്നറിയില്ല. (ചിരിച്ചുകൊണ്ട്) ഇവരൊക്കെ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത്? ”

മോദി പറഞ്ഞു.

ഡൽഹി മെട്രോയുടെ മജന്ത ലൈൻ ഉദ്ഘാടനം ചെയ്തുകൊണ്ട് 2017 ഡിസംബറിൽ നരേന്ദ്ര മോദി നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അന്ധവിശ്വാസങ്ങളെ കണക്കറ്റ് പരിഹസിച്ചുകൊണ്ടുള്ള ഈ പ്രസംഗത്തിന് കാണികളുടെ വലിയ കയ്യടിയും ലഭിക്കുന്നുണ്ട്.

മോദിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം”