2028 ഒളിമ്പിക്‌സ്: മെഡല്‍ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം പിടിക്കും: കേന്ദ്ര മന്ത്രി കിരണ്‍ റിജിജു • ഇ വാർത്ത | evartha
National, Sports

2028 ഒളിമ്പിക്‌സ്: മെഡല്‍ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം പിടിക്കും: കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

2028ല്‍ നടക്കുന്ന ഒളിമ്പിക്‌സിലെ മെഡല്‍ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം പിടിക്കുമെന്ന് കേന്ദ്രകായിക മന്ത്രി കിരണ്‍ റിജിജു. അങ്ങിനെ സംഭവിച്ചില്ല എങ്കില്‍ കായിക മന്ത്രിയെന്ന നിലയില്‍ അത് തന്റെ പരാജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022 അല്ലെങ്കില്‍ 2024, ഈ വര്‍ഷങ്ങളില്‍ നമ്മുടെ രാജ്യം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക രാജ്യമായി മാറും.

അതോടുകൂടി നമ്മുടെ കായികരംഗത്തെ പിന്നിലാകാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതിന് ഒരു കാരണവുമില്ല. നടക്കാനിരിക്കുന്ന 2020 ഒളിമ്പിക്‌സ് വളരെ അടുത്താണ്. പക്ഷെ 2024 ഓടെ അല്ലെങ്കില്‍ 2028ല്‍ ഇന്ത്യ മെഡലുകളില്‍ ആദ്യ പത്തില്‍ ഇടം നേടണം. ഈ പറയുന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും റിജിജു വ്യക്തമാക്കി.