കൊറിയ ഓപ്പണ്‍; സിന്ധു ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

single-img
25 September 2019

സിയോണ്‍ : ചൈന ഓപ്പണിനു പിന്നാലെ, കൊറിയ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിലും ലോക ചാമ്പ്യനായ പി വി സിന്ധു ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. അമേരിക്കയുടെ ബിവെന്‍ സാങാണ് സിന്ധുവിനെ തോല്‍പ്പിച്ചത്.

മത്സരത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിനു അവസാന രണ്ടു സെറ്റുകള്‍ നഷ്ടമായതോടെ മത്സരം കൈവിടുകയായിരുന്നു. നേരത്തെ ബാസെലില്‍ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ അമേരിക്കന്‍ എതിരാളിയെ തോല്‍പിച്ച സിന്ധുവിന് ആ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.

കൊറിയ ഓപ്പണിലെ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം സായി പ്രണീതും പുറത്തായി. പരിക്കിനെ തുടര്‍ന്ന് ആദ്യ സെറ്റില്‍ തന്നെ പ്രണീത് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.സൈന നെഹ്വാള്‍ കൊറിയയുടെ കിംഗ യൂനുമായി ഏറ്റുമുട്ടും.