സൗദിയിലെ അരാംകോ എണ്ണക്കമ്പനിയില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; വന്‍ തീപിടുത്തം

single-img
14 September 2019

സൗദി അറേബ്യയിലെ എണ്ണകമ്പനിയായ അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയില്‍ ഡ്രോൺ ആക്രമണത്തെത്തുടര്‍ന്നു വന്‍ സ്‌ഫോടനവും തീപിടുത്തവും.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലാണ് സംഭവം. യെമനിലെ ഹൂതി വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

തീപിടിത്തം നിയന്ത്രണവിധേയമാണ്. നാശനഷ്ടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. സൗദി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രസ്താവന വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലകളിലൊന്നാണ് അരാംകോ.