കേന്ദ്ര സർക്കാർ ചാന്ദ്രയാന് അമിത പ്രാധാന്യം നൽകുന്നത് സാമ്പത്തികതകര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ: മമതാ ബാനർജി

single-img
6 September 2019

വിജയകരമായ ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് കേന്ദ്രസര്‍ക്കാര്‍ അമിതപ്രാധാന്യം നല്‍കുന്നത് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികതകര്‍ച്ചയില്‍ നിന്ന് ശ്രദ്ധ മാറ്റാനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി . നമ്മുടെ രാജ്യം ഇതിനു മുമ്പ് ചന്ദ്രയാന്‍ വിക്ഷേപിച്ചിട്ടേയില്ലാത്തതു പോലെയാണ് മോദി സര്‍ക്കാരിന്‍റെ നടപടികളെന്നും മമത കുറ്റപ്പെടുത്തി.

“രാജ്യം ആദ്യമായാണ് ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത് എന്നതുപോലെയാണ് സര്‍ക്കാരിന്‍റെ നീക്കങ്ങള്‍, ഈ സർക്കാർ അധികാരത്തിലെത്തുന്നതിനു മുമ്പ് ഇത്തരം ദൗത്യങ്ങളൊന്നും നടന്നിട്ടേയില്ലാത്തതു പോലെയാണ് പ്രചാരണം. ഇതെല്ലാം അവർ ചെയ്യുന്നത് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രമാണ്.” ഇന്ന് പശ്ചിമബംഗാള്‍ നിയമസഭയില്‍ സംസാരിക്കവേ, മുഖ്യമന്ത്രി കൂടിയായ മമതാ ബാനര്‍ജി പറഞ്ഞു.