യുജിസിയുടെ ഗവേഷണ ജേര്‍ണലുകളുടെ പട്ടികയിൽ നിന്ന് മലയാളം പുറത്ത്; അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി

single-img
17 August 2019

ഉന്നത വിദ്യാഭ്യാസ രംഗത്തിൽ പ്രതിസന്ധി തീർത്തുകൊണ്ട് യുജിസി ഗവേഷണ ജേര്‍ണലുകളുടെ പട്ടികയിൽ നിന്ന് മലയാളം പുറത്തായി. യുജിസി ഇറക്കുന്ന 60 പ്രസിദ്ധീകരണങ്ങളിൽ 58 എണ്ണവും ഹിന്ദിയിലാണ്. ബാക്കി ബംഗാൾ, കന്നഡ ഭാഷകളിലാണ്. ഇപ്പോഴത്തെ തീരുമാനം മലയാളം ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടിയായി മാറും.

പ്രധാനമായും ഗവേഷണ ജേര്‍ണലുകളെ നാലായി തരംതിരിച്ചാണ് യുജിസി എല്ലാത്തവണയും അംഗീകൃത ജേര്‍ണലുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. അക്കൂട്ടത്തിൽ പ്രദേശികഭാഷാ വിഭാഗത്തിലാണ് മലയാളം ഉള്‍പ്പടെയുള്ളവ ഉള്ളത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക് ഭാഷകളെയും ഒഴിവാക്കിയിട്ടുണ്ട്.