തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം; തലസ്ഥാനത്തെ എല്ലാ ക്യാംപസുകളിലും കനത്ത സുരക്ഷ

single-img
1 July 2019

തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഫ്രറ്റേണിറ്റിനടത്തിയ സാഹോദര്യ ജാഥക്ക് നേരെയാണ് എസ്എഫ്ഐയുടെ ആക്രമണമുണ്ടായത്. തിരുവനന്തപുരം ലോ കോളേജിലേക്ക് ജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്.

ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ എസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഇരു വിഭാഗം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തില്‍ നിരവധി ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാള്‍ക്ക് തലയ്ക്കു പരിക്കുപറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാനത്തെ മുഴുവന്‍ ക്യാംപസുകളിലും കനത്ത സുരക്ഷയൊരുക്കി. തങ്ങളുടെ സാഹോദര്യ ജാഥ തുടരുമെന്ന് ഫ്രറ്റേണിറ്റി ഭാരവാഹികള്‍ അറിയിച്ചു.