ലോകകപ്പില്‍ തോല്‍വി അറിയാതെ ഇന്ത്യ; ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്

single-img
26 June 2019

ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും രണ്ടാം സ്ഥാനക്കാരായിരുന്ന ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ രണ്ട് മത്സരങ്ങളിലേറ്റ തോല്‍വിയെ തുടര്‍ന്നാണ് ഇംഗ്ലണ്ടിന് ഒന്നാം സ്ഥാനം നഷ്ടമായത്.

ഇന്ത്യ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നും തോല്‍വിയറിയാതെയാണ് ലോകകപ്പില്‍ മുന്നേറുന്നത്. തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ഇംഗ്ലണ്ട് ഇപ്പോള്‍ ലോകകപ്പ് പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ഇനി കളിക്കേണ്ട രണ്ട് മത്സരങ്ങളും ആതിഥേയര്‍ക്ക് നിര്‍ണ്ണായകമാണ്.