നെഞ്ച് വേദന; ക്രിക്കറ്റ് ഇതിഹാസം ബ്രയന്‍ ലാറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
25 June 2019

ശക്തമായ നെഞ്ചുവേദനെയത്തുടര്‍ന്ന് വെസ്റ്റ് ഇന്‍സിന്റെ ക്രിക്കറ്റ് ഇതിഹാസം ബ്രയന്‍ ലാറയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് മുന്‍പ് ഒരു തവണ ഹൃദയാഘാദത്തെ തുടര്‍ന്ന്‍ ലാറക്ക് ആരോഗ്യ പരിചരണം ലഭിച്ചിരുന്നു. മുംബൈയിലുള്ള പരേല്‍ ഏരിയയിലെ ഗ്ലോബല്‍ ഹോസ്പിറ്റലിലാണ് ലാറയിപ്പോള്‍.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാറയുടെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ആദ്യം പ്രതികരിക്കാന്‍ വിസമ്മതിച്ചെങ്കിലും നില ഗുരുതരമല്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ലണ്ടനില്‍ നടക്കുന്ന ലോകകപ്പ് ബ്രോഡ്കാസ്റ്റിങ്ങ് പരിപാടിക്കായി ലാറയിപ്പോള്‍ ഇന്ത്യയിലാണ്. ലോക ക്രിക്കറ്റിലെതന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലാറ 2007ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.