അരുണാചൽ പ്രദേശ്: 13 പേരുമായി പോയ വ്യോമസേനയുടെ വിമാനം ചൈനീസ് അതിർത്തിയിൽ കാണാതായി

single-img
3 June 2019

ഇറ്റാനഗർ: ഇന്ത്യൻ വ്യോമസേനയുടെ വിമാനം ചൈനീസ് അതിർത്തിയ്ക്കടുത്ത് വെച്ച് കാണാതായി. അരുണാചൽ പ്രദേശിലെ മേച്ചുക അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൌണ്ടിലേയ്ക്ക് പോകുന്നതിനായി അസമിലെ ജോർഹാതിൽ നിന്നും പറന്നുയർന്ന എഎൻ 32 വിമാനവുമായുള്ള എല്ലാ റേഡിയോ ബന്ധങ്ങളും നഷ്ടപ്പെട്ടതായി വ്യോമസേനാ വൃത്തങ്ങൾ അറിയിക്കുന്നു.

ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 12:25-ന് പറന്നുയർന്ന വിമാനത്തിൽ എട്ട് ഫ്ലൈറ്റ് ജീവനക്കാരും 5 യാത്രക്കാരും ഉണ്ടായിരുന്നു. ഒരുമണികഴിഞ്ഞപ്പോൾ വിമാനവുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെടുകയായിരുന്നു.

വിമാനം കാണാതായതായി വ്യോമസേന സ്ഥിരീകരിക്കുന്നു. വിമാനം തെരഞ്ഞ് കണ്ടുപിടിക്കുന്നതിനായി ഒരു

അരുണാചൽ പ്രദേശിലെ സിയാംഗ് ജില്ലയിലുള്ള മേച്ചുക താഴ്വരയിലാണ് മേച്ചുക അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൌൻഡ് സ്ഥിതി ചെയ്യുന്നത്.

ആന്റണോവ് എഎൻ-32 ടാക്ടിക്കൽ ട്രാൻസ്പോർട്ട് വിഭാഗത്തിൽപ്പെട്ട വിമാനം 1984 മുതൽ വ്യോമസേന ഉപയോഗിച്ചു വരുന്നതാണ്.