വാരാപ്പുഴ ശ്രീജിത്ത്‌ കസ്റ്റഡി മരണം: റൂറല്‍ എസ്‌പിയായിരുന്ന എ വി ജോര്‍ജിനെ കുറ്റവിമുക്തനാക്കി; ഇനി ഡി ഐ ജിയായി സ്ഥാനകയറ്റം

single-img
31 May 2019

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ കുറ്റം ആരോപിക്കപ്പെട്ടിരുന്ന ആലുവ റൂറല്‍ എസ്‌പിയായിരുന്ന എ വി ജോര്‍ജ് കുറ്റവിമുക്തനായി. ഇതോടെ വകുപ്പുതല നടപടികളില്‍ നിന്ന് ജോര്‍ജ് ഒഴിവാക്കപ്പെട്ടു. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് മുന്‍പ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കുറ്റകൃത്യത്തില്‍ ജോര്‍ജ് സാക്ഷി മാത്രമെന്ന് ഡിജിപിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇരുവരുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ജോര്‍ജിനെ കുറ്റവിമുക്തനാക്കിയ സര്‍ക്കാര്‍ നടപടി. ശ്രീജിത്ത്‌ കസ്റ്റഡി മരണക്കേസില്‍ നിന്ന് കുറ്റവിമുക്തനായതോടെ ജോര്‍ജ്ജിന് ഇനി ഡി ഐ ജിയായി സ്ഥാനകയറ്റം ലഭിക്കും.