ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് വൈകിട്ടോടെ രാജിവെയ്ക്കും

single-img
23 May 2019

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഇന്ന് വൈകിട്ടോടെ രാജിവെയ്ക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ നിയമസഭയിലേയ്ക്ക് നടന്ന തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി ഭൂരിപക്ഷം സീറ്റുകളിലും ലീഡ് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

വൈ എസ് ജഗന്മോഹൻ റെഡ്ഡി അദ്ധ്യക്ഷനായ വൈഎസ്ആർ കോൺഗ്രസ് 150 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി 25 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

ലോകസഭാ തെരെഞ്ഞെടുപ്പിലും ടിഡിപിയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നു. വൈഎസ്ആർ കോൺഗ്രസ് 23 സീറ്റുകളിൽ മുന്നിട്ട് നിൽക്കുമ്പോൾ ടിഡിപി വെറും 2 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.