ട്രെയിനില്‍ അറിയിപ്പിന് പകരം പോണ്‍ വീഡിയോയുടെ ശബ്ദരേഖ; അമ്പരപ്പ്; വീഡിയോ

single-img
17 May 2019

ട്രെയിന്‍ പ്ലാറ്റ് ഫോമിലെത്തിയപ്പോള്‍ ട്രെയിനിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ലോക്കോ പൈലറ്റിന്റെ പതിവ് സന്ദേശത്തിന് പകരം യാത്രക്കാരെ എതിരേറ്റത് ചൂടന്‍ സംഭാഷണങ്ങള്‍. ലണ്ടനിലെ വാന്‍സ്വര്‍ത്ത് സ്റ്റേഷനിലെ യാത്രക്കാര്‍ക്കാണ് പതിവിന് വിപരീതമായി ചെവിപൊത്തി ട്രെയിനില്‍ കയറേണ്ട ഗതികേടുണ്ടായത്.

ക്യാബിനിലെ കമ്പ്യൂട്ടറില്‍ നീലചിത്രം കണ്ട് ജോലിചെയ്യുകയായിരുന്ന ലോക്കോ പൈലറ്റിന് പറ്റിയ അബദ്ധമാണ് യാത്രക്കാരെ അമ്പരപ്പിലാക്കിയത്. സ്റ്റേഷനിലെത്തിയപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുവാനായുള്ള മൈക്ക് കമ്പ്യൂട്ടറുമായി കണക്ട് ചെയ്തിട്ടുണ്ടായിരുന്നത് ലോക്കോ പൈലറ്റ് മറന്നുപോയതാണ് ചൂടന്‍ സംഭാഷണം ട്രെയിനാകെ കേള്‍ക്കുവാന്‍ ഇടയായത്.

ലോക്കോ പൈലറ്റിന് പറ്റിയ അബദ്ധം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വൈറലായിരിക്കുകയാണ്. യാത്രക്കാരിലാരോ ഈ സംഭാഷണങ്ങള്‍ മൊബൈലില്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.