59 മണ്ഡലങ്ങളിൽ നിന്ന് വിധിയെഴുത്ത്; 2014ല്‍ 59ല്‍ 44 സീറ്റുകള്‍ ഒറ്റയ്ക്കു നേടിയ ബിജെപിക്ക് നിർണ്ണായകം

single-img
12 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളായി ആറാംഘട്ട വിധിയെഴുത്ത് പുരോ​ഗമിക്കുന്നു.ബിഹാര്‍ 8, ഹരിയാന 10, ജാര്‍ഖണ്ഡ് 4, മധ്യപ്രദേശ് 8, യുപി 14, ബംഗാള്‍ 8, ഡല്‍ഹി 7 എന്നിവയാണ് ആറാം ഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുന്ന 59 മണ്ഡലങ്ങള്‍.

മോദി തരംഗം ആഞ്ഞടിച്ച 2014ല്‍ 59ല്‍ 44 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു. കോണ്‍ഗ്രസ് -2, തൃണമൂല്‍ കോണ്‍ഗ്രസ്-8, ഐഎന്‍എല്‍ഡി -2, അപ്നാ ദള്‍-1, സമാജ് വാദി പാര്‍ട്ടി-1, ലോക് ജനശക്തി പാര്‍ട്ടി-1 എന്നിങ്ങനെയായിരുന്നു അന്നത്തെ വിജയം.

ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ 12 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. ഒരിടത്ത് സഖ്യകക്ഷിയായ അപ്നാദള്‍. എന്നാല്‍ ഇത്തവണ യുപിയിലെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപിക്ക് എസ്പി-ബിഎസ്പി-ആര്‍എല്‍ഡി മഹാസഖ്യം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.