ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്: 51 മണ്ഡലങ്ങളിൽ ഇന്ന് ജനവിധി

single-img
6 May 2019

ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിൽ 51 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയും സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും അടക്കം ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിലേക്കുള്ള അവസാന ഘട്ടവും ഇന്നാണ്. അനന്ത്നാഗിലെ ഷോപിയാൻ, പുൽവാമ ജില്ലകളിലായിരിക്കും തിങ്കളാഴ്ച വോട്ടെടുപ്പ്. ഫെബ്രുവരി 14ന് സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം നടന്നതിനു ശേഷം അതീവ സുരക്ഷയിലാണ് മേഖലയിൽ തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ. ജമ്മു കശ്മീരിലെ ലഡാക്ക് മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ആറിനു നടക്കും. ലേ, കാർഗിൽ ജില്ലകളാണ് ലഡാക്ക് മണ്ഡലത്തിലുള്ളത്. ഭൂവിസ്തൃതി നോക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ മണ്ഡലമാണ് ലഡാക്ക്– 1,72,374 ച.കി.മീ ആണ് വിസ്തീർണം.

അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ:

ബിഹാർ
ഹാജിപുർ(എസ്‌സി), മധുബനി, മുസാഫർപുർ, സരൻ, സിതാമർഹി

ജമ്മു കശ്മീർ
അനന്ത്നാഗ്, ലഡാക്ക്

മധ്യപ്രദേശ്
ബേതുൽ, ദാമോ ഹോഷംഗാബാദ്, ഖജുരാഹോ, റീവ, സത്‌ന, ടിക്കാംഗഡ്

രാജസ്ഥാൻ
അൽവർ, ഭരത്പുർ, ബിക്കാനീർ, ചുരു, ദൗസ, ഗംഗാനഗർ, ജയ്പ്പൂർ, ജയ്പ്പൂർ റൂറൽ, ജുംജുനു, കരൗലി–ധോൽപുർ, നാഗൗർ, സീക്കർ

ഉത്തർപ്രദേശ്
അമേഠി, ബഹ്റൈച്ച്, ബാൻഡ, ബറബാൻകി, ധൗരാഹ്റ, ഫൈസാബാദ്, ഫത്തേപുർ, ഗോണ്ട, കൈസർഗഞ്ച്, കൗശാംബി, ലക്നൗ, മോഹൻലാൽഗഞ്ച്, റായ് ബറേലി, സിതാപുർ

ബംഗാൾ
അരംബാഗ്, ബാംഗാവ്, ബരാക്ക്പൊരെസ ഹൂഗ്ലി, ഹൗറ, ശ്രീറാംപുർ, യുലുബേരിയ

ജാർഖണ്ഡ്
ഹസാരിബാഗ്, ഖുൻതി, കോദാർമ, റാഞ്ചി