ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം

single-img
25 April 2019

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. ശ്രീലങ്കയിലെ തലസ്ഥാനമായ കൊളംബോയില്‍നിന്ന് 40 കിലോമീറ്റര്‍ കിഴക്കുള്ള പുഗോഡ നഗരത്തില്‍ സ്‌ഫോടനം.

സ്ഫോടനത്തിൽ ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. പുഗോഡയിലെ മജിസ്‌ട്രേറ്റ് കോടതിയുടെ സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സ്‌ഫോടനം നടന്നത്.  സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് ഔദ്യോഗിക വക്താവ് റുവാന്‍ ഗുണശേഖര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.