പത്രങ്ങളിൽ നൽകിയ പരസ്യങ്ങളിൽ സ്വന്തം ചിത്രം വച്ചതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് എതിരെ പരാതി; പരാതി നൽകിയത് മീണയ്ക്ക് തന്നെ

single-img
22 April 2019

തിരുവനന്തപുരം: പത്രങ്ങളിൽ നൽകിയ പരസ്യങ്ങളിൽ സ്വന്തം ചിത്രം വച്ചതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് എതിരെ പരാതി. തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിനെ ബാധിക്കുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. കേരളാ ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് ടിക്കാറാം മീണയ്ക്ക് എതിരെ പരാതി നൽകിയത്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പരാതികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് നൽകേണ്ടത് എന്നതിനാൽ മീണയ്ക്ക് തന്നെയാണ് മീണയ്ക്ക് എതിരായ പരാതി നൽകിയിരിക്കുന്നത്. ഈ മാസം 21-ന് മലയാളമടക്കമുള്ള എല്ലാ ഭാഷാ ദിനപത്രങ്ങളിലും നൽകിയ പരസ്യത്തിൽ ടിക്കാറാം മീണയുടെ ചിത്രങ്ങളുണ്ടായിരുന്നു.