ക്രിക്കറ്റ് ലോകകപ്പ്; ആതിഥേയരായ ഇംഗ്ലണ്ട് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

single-img
17 April 2019

ഏകദിന ക്രിക്കറ്റ് ലോക കപ്പിനുള്ള 15 അംഗ സാധ്യതാ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഓയിന്‍ മോര്‍ഗന്‍ ക്യാപ്റ്റനായ ടീമില്‍ പേസ് ബൗളര്‍ ജോഫ്രെ ആര്‍ച്ചറിന് ഇടം നേടാനായില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ആര്‍ച്ചര്‍ ടീമില്‍ ഇടം നേടുമെന്ന് കരുതിയിരുന്നു . എന്നാല്‍ ലോകകപ്പിന് മുന്‍പ് അയര്‍ലാന്‍ഡിനെതിരെയും പാകിസ്താനെതിരെയും നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതാദ്യമായാണ് ആര്‍‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടുന്നത്. ജന്മംകൊണ്ട് വെസ്റ്റ് ഇൻഡീസ്കാരനായ ജോഫ്ര ആർച്ചർ എല്ലാ കടമ്പകളും പിന്നിട്ട് അടുത്തിടെ ബ്രിട്ടീഷ് പൗരത്വം നേടിയിരുന്നു. ടീം മാനെജ്മെന്റ് പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം മാത്രമേ അന്തിമ ടീമിനെ പ്രഖ്യാപിക്കൂ.

ഇവര്‍ ടീം അംഗങ്ങള്‍: ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍) മുഈന്‍ അലി, ജോണി ബെയര്‍‌സ്റ്റോ, ജോസ് ബട്ട്‌ലര്‍, ടോം കറന്‍, ജോ ഡെന്‍ലി, അലെക്‌സ് ഹെയില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റാഷിദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍സ്റ്റോക്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, മാര്‍കുവുഡ്.