സർക്കാർ നിയന്ത്രണത്തിൽ നിന്ന് ദേവസ്വം ബോർഡുകളെ സ്വതന്ത്രമാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു

single-img
23 January 2019

ദേവസ്വം ബോർഡുകളെ സർക്കാർ നിയന്ത്രണത്തിൽ നിന്നു മാറ്റി സ്വതന്ത്രമാക്കണമെന്ന ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ടി.ജി. മോഹൻദാസും നൽകിയ ഹർജികളാണ് ജനുവരി 31ലേക്ക് മാറ്റിയത്.

1950ലെ തിരുവിതാംകൂർ – കൊച്ചി ഹിന്ദു മതസ്ഥാപന നിയമത്തിലുള്ള വ്യവസ്ഥകളിൽ (4(1), 63) പിഴവില്ലെന്നു ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സുബ്രഹ്മണ്യൻ സ്വാമിയും ടി.ജി. മോഹൻദാസും സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാൽ ദേവസ്വം ബോർഡുകൾ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അതുകൊണ്ടുതന്നെ ബോർഡുകളുടെ പ്രവർത്തനത്തിൽ ഇടപെടാറില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ക്ഷേത്രങ്ങളിൽനിന്നും അല്ലാതെയും ബോർഡുകൾക്കുള്ള വരുമാനത്തിൽനിന്ന് ഒരു പൈസ പോലും സർക്കാരിലേക്ക് വരാറില്ലെന്നും, ബോർഡുകളുടെ ബാങ്ക് അക്കൗണ്ടുകളിലാണു പണം നിക്ഷേപിക്കന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു