ശബരിമലക്കേസ് റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് വൈകും

single-img
15 January 2019

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ 22ന് കേള്‍ക്കില്ല. യുവതീപ്രവേശ വിധിയോട് വിയോജിച്ച ഏക ജഡ്ജിയാണ് ഇന്ദു മല്‍ഹോത്ര ആരോഗ്യകാരണങ്ങളാൽ അവധിയിലായാണ് കാരണം. പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഹര്‍ജി ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 49 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. ഇതോടൊപ്പം യുവതീ പ്രവേശനത്തെ തുടർന്ന് ശുദ്ധികലശം നടത്തിയ താന്ത്രിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടികളും, വിധി നടപ്പിലാക്കാൻ കാലതാമസം വേണമെന്നുള്ള ദേവസ്വം ബോർഡിന്റെ ഹർജികളും പരിഗണിക്കും.

പുനപ്പരിശോധനാ ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ നേരത്തെ സുപ്രിം കോടതി തീരുമാനിച്ചിരുന്നു. എന്നാൽ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിയതില്‍ ആശങ്കയില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.