മകരവിളക്ക് കഴിഞ്ഞതിനു പിന്നാലെ കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ കോടതി വിധിയെത്തി; ജാമ്യവ്യവസ്ഥയിൽ ഇളവില്ല

single-img
15 January 2019

ശബരിമല ദര്‍ശനത്തിന് അനുമതി തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മകരവിളക്കു ദിവസമായ ഇന്നലെ ഹര്‍ജി പരിഗണിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ കോടതി സുരേന്ദ്രന്റെ ഹര്‍ജി പരിഗണിച്ചില്ല. ഇതോടെ സുരേന്ദ്രന് മകരവിളക്കു ദര്‍ശിക്കാനുള്ള അവസരം നഷ്ടമാവുകയും ചെയ്തു.

അനുമതി തേടി സുരേന്ദ്രന് പത്തനംതിട്ട കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന, പത്തനംതിട്ട കോടതിയുടെ ജാമ്യ വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.  യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും സുരേന്ദ്രനെ പമ്പയിലും സന്നിധാനത്തും പ്രവേശിക്കാന്‍ അനുവദിക്കരുതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്.