ഒരു ഇല, ഒരായിരം ഗുണങ്ങള്‍; അതാണ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ കറിവേപ്പില

single-img
7 August 2018

curry-leaves

ഭക്ഷണം കഴിക്കുന്നതിനിടയില്‍ കറിവേപ്പില കിട്ടിയാല്‍ നമ്മല്‍ വെറുതെ കളയാറാണ് പതിവ്. എന്നാല്‍ അത്യധികം ഔഷധഗുണങ്ങളുള്ള ഇലയാണ് കറിവേപ്പില. അകാലനര, ദഹനക്കേട്, ആമാശയ രോഗങ്ങള്‍, അതിസാരം എന്നീ രോഗങ്ങള്‍ക്കൊക്കെയുള്ള ഒരൊറ്റമൂലിയാണ് ഈ ഇല.
കറിവേപ്പിലയുടെ ഗുണങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. കറിയ്ക്ക് ഉപയോഗിക്കുന്നതിനുപരി മറ്റു പല രീതിയിലും കറിവേപ്പില ഉപയോഗിക്കുന്നതിലൂടെയും അത് ആരോഗ്യത്തിന് ഗുണം ചെയ്യും.

ദിവസവും പ്രാഭാതഭക്ഷണത്തിന് മുന്‍പ് കറിവേപ്പില അരച്ചത് കഴിക്കുകയാണെങ്കില്‍ ടൈപ് 2 പ്രമേഹത്തില്‍ നിന്നും രക്ഷപെടാം. കൂടാതെ അമിതഭാരം, അമിതവണ്ണം, പൈല്‍സ് മൂലമുള്ള രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഭിവസേന കറിവേപ്പില കഴിക്കുന്നത് ഗുണകരമാണ്.

കരിവേപ്പില ഇട്ട് തിളപ്പിച്ച എണ്ണ പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതുകൂടാതെ മുടി വളരുന്നതിനും, നര ഒഴിവാക്കാനും അതുമൂലം മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും സാധിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും കറിവേപ്പില അത്യുത്തമമാണ്. കറിവേപ്പില സ്ഥിരം കഴിക്കുന്നതിലൂടെ കണ്ണിലെ തിമിര ബാധ്യതാ കുറയുകയും കാഴ്ച ശക്തി വര്‍ദ്ധിക്കുകയും ചെയ്യും.

ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്കും കറിവേപ്പില നല്ലതാണ്. കറിവെപ്പിലയുടെ നീരു പുരട്ടുന്നത് പ്രാണികള്‍ കടിച്ചത് മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കും. കൂടാതെ ചെറിയ പൊള്ളലുകള്‍ ഭേതമാകുന്നതിന് കറിവേപ്പില അരച്ച് പുരട്ടിയാല്‍ മതിയാകും. എന്തിനേറെ പറയുന്നു കറിവേപ്പില വെറുതെ വായിലിട്ട് ചവയ്ക്കുന്നത് പോലും പ്രകൃതിദത്ത മൗത്ത് വാഷിന്റെ ഗുണം ചെയ്യും.

കഴിവതും വീട്ട് വളപ്പില്‍ തന്നെ കറിവേപ്പില നട്ടുപിടിപ്പിക്കുന്നതാവും നല്ലത്. കാരണം പുറത്തു നിന്ന് വാങ്ങുന്ന കറിവേപ്പിലകള്‍ കൂടുതലും കീടനാശിനികള്‍ പ്രയോഗിച്ചതാവും. വിപണിയില്‍ നിന്നും വാങ്ങുന്നവ ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തിലോ, വിനാകിരി ചേര്‍ത്ത വെള്ളത്തിലോ, പുളിവെള്ളത്തിലോ മുക്കി വെച്ചതിന് ശേഷം ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇതുമൂലം കീടനാശിനികളുടെ സാന്നിദ്യം ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.