ആസിഫയുടെ കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി

single-img
13 April 2018

ന്യൂഡല്‍ഹി: ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസുകാരി ആസിഫാ ബാനുവിന്റെ കേസ് സ്വയം പരിശോധിക്കുമെന്ന് സുപ്രീം കോടതി. കത്തുവ, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ അഭിഭാഷകര്‍ കുറ്റവാളികള്‍ക്കെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നതിന് പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം

നീതിനിര്‍വഹണത്തിന് അഭിഭാഷകര്‍ തടസ്സം സൃഷ്ടിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകരുടെ ഇത്തരം സമീപനം നീതി ലഭ്യമാക്കുന്നതിന് വിഘാതം സൃഷ്ടിക്കുമെന്നും കോടതി പറഞ്ഞു. കത്വ സംഭവത്തില്‍ പ്രതികള്‍ക്കനുകൂലമായി അഭിഭാഷകര്‍ രംഗത്തിറങ്ങുകയും നിയമ പ്രക്രിയ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ചുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഇരയ്ക്കുവേണ്ടി ഹാജരാകുന്നതില്‍നിന്ന് അഭിഭാഷകരെ തടയുന്നത് നീതി നിര്‍വഹണത്തെ ബാധിക്കും. നീതി ലഭിക്കുന്നതിന് തടസ്സം നില്‍ക്കാന്‍ ഒരു അഭിഭാഷകനും അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ കുടുംബത്തെയും അവര്‍ക്കായി ഹാജരാകുന്ന അഭിഭാഷകയെയും ഭീഷണിപ്പെടുത്തിയതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജമ്മുവിലെ കത്വവയില്‍ കൂട്ട ബലാത്സംഗത്തിനിരയാവുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് പ്രതികള്‍ക്കനുകൂലമായി ഒരു സംഘം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കത്വവയിലെയും ജമ്മുവിലെയും ഒരു വിഭാഗം അഭിഭാഷകര്‍ പ്രതികള്‍ക്കനുകൂലമായി നിയമ നടപടികളില്‍ ഇടപെടല്‍ നടത്തുന്നതായി കാണിച്ച് അഭിഭാഷകനായ പി.വി ദിനേശ് ആണ് ഹര്‍ജി നല്‍കിയത്.

കപട രാജ്യസ്‌നേഹികളെ… ന്യായീകരണത്തിന് മുമ്പ് നിങ്ങള്‍ അറിയണം; എട്ടുവയസ്സുകാരി ആസിഫയ്ക്ക് ആ അഞ്ചു ദിവസങ്ങളില്‍ സംഭവിച്ചത് എന്താണെന്ന്

ആസിഫയുടെ അരുംകൊലയെ വര്‍ഗീയവല്‍ക്കരിച്ച ‘സംഘി’ വിഷ്ണു നന്ദകുമാറിനെ ബാങ്ക് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

‘സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട്’; ആസിഫയ്ക്കായി കേരളത്തില്‍ വേറിട്ട പ്രതിഷേധം