കപട രാജ്യസ്‌നേഹികളെ… ന്യായീകരണത്തിന് മുമ്പ് നിങ്ങള്‍ അറിയണം; എട്ടുവയസ്സുകാരി ആസിഫയ്ക്ക് ആ അഞ്ചു ദിവസങ്ങളില്‍ സംഭവിച്ചത് എന്താണെന്ന്

അതിക്രൂരമായ ബലാത്സംഗത്തിനിരയായി, അതിലും ക്രൂരമായ രീതിയില്‍ കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരി ആസിഫ ബാനുവിനുവേണ്ടി ഇന്ത്യയൊന്നാകെ തേങ്ങുകയാണ്… കുറ്റപത്രം പുറത്തിറങ്ങിയ ശേഷമാണ് ആ കുരുന്നു പെണ്‍കുട്ടിക്കെതിരായി നടന്നത് എത്ര മനഃസാക്ഷിയില്ലാത്ത പീഡനമാണെന്ന് ലോകം അറിഞ്ഞത്. അവളനുഭവിച്ച വേദന മനഃസാക്ഷിയുള്ള ഓരോരുത്തരുടെയും ഉറക്കം കെടുത്തിയത്. വിചാരണകോടതിക്കുമുമ്പില്‍ ഹാജരാക്കാനായി പൊലീസുകാര്‍ തയ്യാറാക്കിയ കുറ്റപത്രമാണ് ആ കുറ്റകൃത്യത്തിന്റെ തെളിവും രേഖയും. ജമ്മുകശ്മീരിലെ കതുവാ ജില്ലയിലെ ഒരു ക്ഷേത്രത്തിനുള്ളില്‍വെച്ചാണ് കുഞ്ഞ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ബകര്‍വാള്‍ എന്ന മുസ്ലിം നാടോടി സമുദായാംഗങ്ങളാണ് മുഹമ്മദ് യൂസഫും … Continue reading കപട രാജ്യസ്‌നേഹികളെ… ന്യായീകരണത്തിന് മുമ്പ് നിങ്ങള്‍ അറിയണം; എട്ടുവയസ്സുകാരി ആസിഫയ്ക്ക് ആ അഞ്ചു ദിവസങ്ങളില്‍ സംഭവിച്ചത് എന്താണെന്ന്