കഴിഞ്ഞ ആഷസ് പരമ്പരയിലും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടി: വീഡിയോ പുറത്ത്

single-img
26 March 2018

Donate to evartha to support Independent journalism

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ കുറ്റത്തിനു ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതിനു പിന്നാലെ സമാന ആരോപണവുമായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ രംഗത്ത്. കഴിഞ്ഞ ആഷസ് പരമ്പരയിലും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയെന്നാണ് വീഡിയോ സഹിതം മാധ്യമങ്ങള്‍ ആരോപിക്കുന്നത്.

കാമറൂണ്‍ ബാന്‍ക്രോഫ്ട് പന്തില്‍ കൃതൃമം കാട്ടാന്‍ വേണ്ടി പഞ്ചസാര ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ജനുവരിയില്‍ നടന്ന ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന്റെ വിശ്രമ വേളയില്‍ ഡ്രസിങ്ങ് റൂമില്‍ നിന്ന് പഞ്ചസാര ശേഖരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

സ്പൂണില്‍ പഞ്ചസാര കോരിയെടുക്കുന്ന താരം ഇത് തന്റെ പോക്കറ്റില്‍ ഇടുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പഞ്ചസാര തരികള്‍ ഉപയോഗിച്ച് പന്തിന്റെ മിനുസം കൂട്ടി സ്വിങ്ങ് ലഭിക്കാന്‍ വേണ്ടിയാണിതെന്ന ആരോപണമാണ് മാധ്യമങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

നേരത്തെ ആഷസ് പരമ്പരയിലും ഓസീസ് താരങ്ങള്‍ ഇത്തരത്തിലുളള കള്ളകളി നടത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഇംഗ്ലണ്ട് താരവും കമന്ററേറ്ററുമായ മൈക്കല്‍ വോണ്‍ ആരോപിച്ചിരുന്നു. ആഷസ് കിരീടം ഇംഗ്ലണ്ടിന് തിരിച്ച് നല്‍കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങള്‍ വീഡിയോയുമായി രംഗത്തെത്തിയത്.

സ്മിത്തിനും വാര്‍ണര്‍ക്കും ആജീവനാന്ത വിലക്ക് വന്നേക്കും

https://www.youtube.com/watch?time_continue=59&v=7yChk9LEclw