പട്ടാളം ഞെട്ടിച്ചു; ഏനാത്ത് ക​ര​സേ​ന നി​ർ​മി​ച്ച ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി

single-img
12 April 2017

എനാത്ത് തകർന്ന പാലത്തിനു പകരം എം​സി റോ​ഡി​ൽ ക​ല്ല​ട​യാ​റി​നു കു​റു​കെ ക​ര​സേ​ന നി​ർ​മി​ച്ച ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽതന്നെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ലൂ​ടെ ക​ട​ത്തി​വി​ട്ടി​രു​ന്നു. കാ​റു​ക​ളും ആം​ബു​ല​ൻ​സു​ക​ളും അ​ട​ക്ക​മു​ള്ള വാഹനങ്ങൾ പാലത്തിലൂടെ ഓടിത്തുടങ്ങി.

ബ​ല​ക്ഷ​യ​ത്തേ തു​ട​ർ​ന്ന് ഏ​നാ​ത്തെ വ​ലി​യ​പാ​ലം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബെയ്ലി പാല നിർമ്മാണം കരസേന ഏറ്റെടുത്തത്. എം​സി റോ​ഡു​വ​ഴി​യു​ള്ള തി​രു​വ​ന​ന്ത​പു​രം യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഇ​ത് ഏ​റെ ഗു​ണ​ക​ര​മാ​യ​ത്. 54.90 മീ​റ്റ​ർ നീ​ള​വും 3.20 മീ​റ്റ​ർ വീ​തി​യു​മാ​ണ് പാ​ല​ത്തി​നു​ള്ള​ത്. ഇ​തി​ലൂ​ടെ ഒ​രു ഭാ​ഗ​ത്തേ​ക്ക് മാ​ത്ര​മേ ഒ​രു സ​മ​യം ഗ​താ​ഗ​തം സാ​ധ്യ​മാ​കു​ക​യു​ള്ളൂ എങ്കിലും വളരെ ആശ്വാസത്തിലാണ് യാ്രതക്കാർ. പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​നവും ഒരുക്കിയിട്ടുണ്ട്.

അ​ടൂ​ർ ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഏ​നാ​ത്തെ പു​തി​യ ജം​ഗ്ഷ​നി​ൽ എ​ത്തി​യ​ശേ​ഷം പാ​ല​ത്തി​നു സ​മീ​പം ആ​റ്റു​തീ​ര​ത്തു​ള്ള മ​ണ്‍​റോ​ഡി​ലൂ​ടെ ബെ​യ്്ലി പാ​ല​ത്തോ​ടു ചേ​ർ​ന്നു നി​ർ​മി​ച്ചി​ട്ടു​ള്ള സി​ഗ്ന​ൽ തൂ​ണി​നു സ​മീ​പം എ​ത്തി നി​ർ​ദേ​ശ​പ്ര​കാ​രം യാ​ത്ര തു​ട​ര​ണം.
കു​ള​ക്ക​ട ഭാ​ഗ​ത്തു​നി​ന്ന് അ​ടൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​തേ രീ​തി​യി​ൽത്തന്നെ കു​ള​ക്ക​ട ഭാ​ഗ​ത്തു സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​ഗ്നലി​നു സ​മീ​പം എ​ത്തണം. തുടർന്ന് അ‌വിടെനിന്നുള്ള നിർദ്ദേശ്രപകാരം യാ്രതതുടരണം.

ബെ​യ്‌​ലി പാ​ല​ത്തി​ലെ പ​ര​മാ​വ​ധി വേ​ഗം 15 കി​ലോ​മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ നി​ർ​ത്താ​ൻ സാ​ധി​ക്കി​ല്ല. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും പാ​ല​ത്തി​ൽ നി​ൽ​ക്ക​രു​തെന്നു അ‌റിയിപ്പ് നൽകിയിട്ടുണ്ട്. കാ​ൽ​ന​ട​ക്കാ​ർ ന​ട​പ്പാ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണമെന്നും സ​മീ​പ​ത്തെ കൈ​വ​രി​ക​ളി​ൽ പി​ടി​ക്ക​രു​തെ​ന്നും നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.