സുരക്ഷ പരിഗണിച്ചാണ് സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാത്തതെന്ന് മക്ക മസ്ജിദ് ഹറം ഇമാം

single-img
11 April 2016

2013102417523769734_20

സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഭീകരത ഇസ്ലാമിന്റെ വഴിയല്ലെന്നും മക്കയിലെ മസ്ജിദുല്‍ ഹറം ഇമാം ഡോ. ശൈഖ് സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുത്വാലിബ് പറഞ്ഞു.

കെ.എന്‍.എം. സംസ്ഥാനസമിതി കോഴിക്കോട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൗദിയില്‍ സ്ത്രീസ്വാതന്ത്ര്യമില്ലെന്ന വാദം ശരിയല്ലന്നും സുരക്ഷ പരിഗണിച്ചാണ് സ്ത്രീകള്‍ക്ക് സൗദി അറേബ്യയില്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കാത്തതെന്നും മക്ക മസ്ജിദ് ഹറം ഇമാം ഡോ. ശൈഖ് സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുത്വാലിബ് പറഞ്ഞു.സ്ത്രീകള്‍ക്കു ഡ്രൈവിങ് പരിശീലനം നല്‍കുന്നുണ്ട്. സൗദിയില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഡ്രൈവറെ വയ്ക്കുകയാണു ചെയ്യുന്നത്. . സൗദിയിലെ സ്ത്രീകളെ എല്ലാ മേഖലയിലും പ്രാപ്തരാക്കാനുള്ള പദ്ധതികളാണു നടപ്പാക്കുന്നതെന്ന് ഇമാം കൂട്ടിച്ചേർത്തു