ഇറുകിയ പര്‍ദ്ദകള്‍ ധരിക്കുന്നതിന് സൗദിയിൽ വിലക്ക് വരുന്നു • ഇ വാർത്ത | evartha
gulf, Pravasi, saudi arabia

ഇറുകിയ പര്‍ദ്ദകള്‍ ധരിക്കുന്നതിന് സൗദിയിൽ വിലക്ക് വരുന്നു

maxresdefault (4)ഷോപ്പിംഗ് മാളുകളിലും പൊതു സ്ഥലങ്ങളിലുമാണ് ഇറുകിയ പര്‍ദ്ദധാരികള്‍ക്ക് സൗദിയിൽ വിലക്ക് വരുന്നു. വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങൾക്ക് കാരണം ഇറുകിയ പര്‍ദ്ദകളാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണി ഇറുകിയ പര്‍ദ്ദകൾക്ക് വിലക്ക് വരുന്നത്.

ഷൂറ കൗണ്‍സിലിലെ ഒരു വനിത അംഗത്തിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് കൗണ്‍സില്‍ അംഗങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സൗദി മാധ്യമം റിപ്പോർട്ട് ചെയ്തു.

വിലക്കേര്‍പ്പെടുത്തിയാല്‍ സൗദിയിലെ മതകാര്യ പോലീസാകും ഇറുകിയ പര്‍ദ്ദ ധരിക്കുന്നവരെ അറസ്റ്റ് ചെയ്യുക.അറസ്റ്റിലാകുന്നവർക്ക് കടുത്ത ശിക്ഷയാകും ഉണ്ടാവുക