സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കും

single-img
26 May 2014

sachinക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ കൊച്ചിന്‍ ക്ളബ്ബിന്റെ പേര് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആണ് സന്ദര്‍ശനം . നാളെ രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച.

 

 

 

തുടര്‍ന്ന് മുഖ്യമന്ത്രി കൊച്ചി ക്ളബ്ബിന്റെ പേര് പ്രഖ്യാപിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ നടത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള കൊച്ചി ടീമിന്റെ സംയുക്ത ഉടമസ്ഥാണ് സച്ചിന്‍. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റ് നടക്കുക.