മന്‍മോഹന്‍സിങ്ങിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കത്ത്

single-img
22 May 2014

obamaസ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കത്ത്. ഇന്ത്യയെ ലോകത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്താനും ലക്ഷങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാനും മന്‍മോഹന്‍ നടത്തിയ ശ്രമങ്ങളെ ഒബാമ പ്രശംസിച്ചു.ഇന്ത്യ-യു.എസ്. ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിന് ഒബാമ മന്‍മോഹനെ അഭിനന്ദിച്ചു.

 

 

 

പാകിസ്താേനാട് മന്‍മോഹന്‍ കാട്ടിയ സമവായസമീപനം ദക്ഷിണേഷ്യയില്‍ സമാധാനം നിലനിര്‍ത്താന്‍ സഹായിച്ചെന്ന് ഒബാമ കത്തില്‍ പറഞ്ഞു.മന്‍മോഹന്റെ നേതൃപാടവത്തെയും ഇന്ത്യ-യു.എസ്. ബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെയും ഒബാമ കത്തില്‍ വാഴ്ത്തി.