സി.പി.എം ബംഗാൾ സംസ്ഥാന കമ്മറ്റി അംഗവും മുതിർന്ന നേതാവുമായ അബ്‌ദുൾ റസാഖ് മൊല്ല പാർട്ടിയിൽ നിന്നും പുറത്താക്കി

single-img
27 February 2014

bengalസി.പി.എം ബംഗാൾ സംസ്ഥാന കമ്മറ്റി അംഗവും മുതിർന്ന നേതാവുമായ അബ്‌ദുൾ റസാഖ് മൊല്ല എം.എൽ.എയെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടിക്കും നേതാക്കൾക്കുംഎതിരെ പരസ്യമായും തുടർച്ചയായും അഭിപ്രായം പറഞ്ഞതിനെ തുടർന്നാണിത്.

പകൽ അധികാരത്തിന്റെ ഇടനാഴികളിൽ  കറങ്ങി നടക്കുന്ന ദല്ലാളന്മാരും രാത്രി മുന്തിയ മദ്യം തേടി പോവുകയും ചെയ്യുന്നവരാണ് പല പി.ബി അംഗങ്ങളെന്ന്  ഏതാനും വർഷങ്ങളായി പാർട്ടി നേതൃത്വവുമായി അകന്നു നിൽക്കുന്ന മൊല്ല കഴിഞ്ഞ ദിവസം ഒരു ഇംഗ്ളീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽആരോപിച്ചിരുന്നു.