ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന സൗദി പൗരന്മാർക്ക് കടുത്ത ശിക്ഷ:അബ്ദുള്ള രാജാവ്

single-img
5 February 2014

വിദേശ രാജ്യങ്ങളിൽ കലാപങ്ങളിലും ഭീകര പ്രവര്‍ത്തനങ്ങളിലും സൗദി പൗരൻമാർ പങ്കെടുത്താൽ കടുത്ത ശിക്ഷ നൽകാൻ സൗദി രാജാവ് ഉത്തരവിട്ടു. 20 വർഷത്തെ തടവുശിക്ഷ വരെ ഇത്തരക്കാർക്ക് ലഭിക്കും. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 30 വർഷം വരെ തടവു വിധിക്കാനും ഉത്തരവിൽ നിർദ്ദേശിക്കുന്നു.സിറിയിലെ ആഭ്യന്തര യുദ്ധത്തില്‍ നിരവധി സൗദി പൗരന്മാര്‍ പങ്കെടുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

സിറിയയിൽ കലാപത്തിൽ പങ്കെടുക്കുന്ന യുവാക്കൾ തിരിച്ചെത്തിയാൽ സൗദിക്കും അത് തലവേദനയാകും എന്ന് മനസ്സിലാക്കിയാണു ശിക്ഷ​ ​കടുത്തതാക്കാനുള്ള ഉത്തരവിട്ടതെന്നാണു അനുമാനം