ഹോക്കി താരം ശ്രീജേഷിനു വിദ്യാഭ്യാസ വകുപ്പില്‍ ജോലി

single-img
2 January 2014

P-R-Sreejesh-Gladഹോക്കി താരം പി. ആര്‍. ശ്രീജേഷിനു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എഇഒ തസ്തികയ്ക്കു സമാനമായ അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായാണു നിയമനമെന്നു മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 2013 ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യാകപ്പ് ഹോക്കിയില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അവാര്‍ഡ് ശ്രീജേഷിനായിരുന്നു.