ലോക സ്‌കൂള്‍ ഒളിമ്പ്യാഡ്; കേരള കരുത്തില്‍ ഇന്ത്യ

single-img
4 December 2013

ബ്രസീലില്‍ നടക്കുന്ന ലോക സ്‌കൂള്‍ ഒളിമ്പ്യാഡില്‍ മലയാളിയായ അഞ്ജലി ജോസിനു വെള്ളി. 400 മീറ്റര്‍ ഹര്‍ഡില്‍സിലാണു കോട്ടയം എംടി സ്‌കൂള്‍ വിദ്യാര്‍ഥിയും കോട്ടയം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ താരവുമായ അഞ്ജലിക്കു വെള്ളി ലഭിച്ചത്. ദേശിയ റിക്കാര്‍ഡോടെയാണ് അഞ്ജലി സ്വര്‍ണത്തിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്. 1:02.18 സെക്കന്‍ഡാണ് ഓട്ടം പൂര്‍ത്തിയാക്കാന്‍ എടുത്തത്. ഗീത റോബിയുടെ പേരിലുള്ള 1:03.40 സെക്കന്‍ഡ് എന്ന റിക്കാര്‍ഡാണ് അഞ്ജലി തിരുത്തിയത്. പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ വെങ്കലം നേടിക്കൊണ്ട് സി. ബബിതയും ഇന്നലെ ബ്രസീലില്‍ മലയാളചരിതമെഴുതി. ഇതോടെ ലോക സ്‌കൂള്‍ ഒളിമ്പ്യാഡില്‍ മലയാളി താരങ്ങളുടെ മെഡല്‍ നേട്ടം മൂന്നായി. നേരത്തേ 1500 മീറ്ററില്‍ മേഴ്‌സിക്കുട്ടന്‍ അക്കാഡമിയിലെ ലേഖ ഉണ്ണി വെങ്കലം സ്വന്തമാക്കിയിരുന്നു.