ടിപി പ്രതികളുടെ ജയിൽ ചട്ടലംഘനം;ആഭ്യന്തരമന്ത്രി ഉത്തരം പറയണം

single-img
2 December 2013

ടി പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും മറ്റ് സംവിധാനങ്ങളും ഉപയോഗിക്കുന്നത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിഞ്ഞാണോയെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു. ആഭ്യന്തരമന്ത്രിയെ താഴെയിറക്കണമെന്ന് ആരും ശ്രമിക്കുന്നില്ലെന്നും അങ്ങനെ തോന്നുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണെന്നും സുധാകരന്‍ ആരോപിച്ചു.

ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീയുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ടിപി വധക്കേസിലെ വീഴ്ചകള്‍ സംബന്ധിച്ച് എഐസിസിയെ വിവരം അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.