ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി

single-img
21 September 2013

prannoy-hs-300-japan-openജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. ടോക്കിയോയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന അജയ് ജയറാം, കെ. ശ്രീകാന്ത്, എച്ച്. എസ്. പ്രണോയ് എന്നിവര്‍ പുറത്തായി. അഞ്ചാം സീഡ് വിയറ്റ്‌നാം താരം ടിന്‍ മിന്‍ നഗുയെന്നിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് അജയ് ജയറാം തോല്‍വി സമ്മതിച്ചത്. സ്‌കോര്‍: 21-18, 21-13. 40 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ആദ്യ ഗെയിമില്‍ മാത്രമാണ് ജയറാം അല്‍പമെങ്കിലും പിടിച്ചു നിന്നത്. ശ്രീകാന്തിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. ജപ്പാന്റെ കെനിച്ചി ടാഗോയോടു 21-18,21-9 എന്ന സ്‌കോറിനാണ് ശ്രീകാന്ത് തോറ്റു പുറത്തായത്. മലയാളി താരം എച്ച്. എസ്. പ്രണോയ് കടുത്ത പോരാട്ടത്തിനൊടുവിലാണ് തോല്‍വി സമ്മതിച്ചത്. ചൈനയുടെ ഹുവാന്‍ ഗോവോയോടു പൊരുതിയാണ് മലയാളി കൂടിയായ പ്രണോയ് കീഴടങ്ങിയത്. സ്‌കോര്‍: 21-11, 20-22, 21-13.