അഫ്ഗാനില്‍ കോടതിയ്ക്കു നേരെ ബോംബേറ്

single-img
4 April 2013

അഫ്ഗാനിസ്ഥാനില്‍ കോടതിയ്ക്ക് നേരെ താലിബാന്റെ ബോംബാക്രമണം. രാജ്യത്തിന്റെ പടിഞ്ഞാറ് ഫറ നഗരത്തിലെ കോടതിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചില താലിബാന്‍ തീവ്രവാദികളുടെ വിചാരണ കോടതിയ്ക്കകത്ത് നടക്കവേയാണ് ആക്രമണമുണ്ടായത്. പട്ടാള വേഷത്തിലെത്തിയ തീവ്രവാദികള്‍ കോടതിയ്ക്കു നേരെ വെടിവയ്ക്കുകയും ബോംബെറിയുകയും ചെയ്തു. തുടര്‍ന്ന് വാഹനങ്ങളില്‍ കോടതി സമുച്ചയത്തിലേയ്ക്ക് ഇരച്ചുകയറാന്‍ ശ്രമിക്കവേ ഒരു വാഹനം പൊട്ടിത്തെറിച്ചു. തടങ്കലിലായ തങ്ങളുടെ പ്രവര്‍ത്തകരെ വിട്ടു കിട്ടുന്നതു വരെ ആക്രമണം തുടരുമെന്ന് താലിബാന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.