ടോസ്സ് ഇന്ത്യയ്ക്ക് ; ആദ്യം ബാറ്റിങ്ങ്

single-img
15 January 2013

കൊച്ചി ഏകദിനത്തില്‍ ടോസ്സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റല്‍ മഹേന്ദ്ര സിങ് ധോണി ബാറ്റിങ്ങ് തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയ ടീം ഇന്ത്യയ്ക്ക് മടങ്ങി വരാനുള്ള അവസരമാണ് ഇന്നത്തെ മത്സരം. മത്സരത്താനായി ഒരുക്കിയിരിക്കുന്ന പിച്ച് സമയം ചെല്ലുന്തോറും വേഗത കുറയുന്നതാണെന്ന് ധോണി പറഞ്ഞു. അശോക് ഡിന്‍ഡയ്ക്ക് പകരം ഷാമി അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ടീമിലെ ഏക മാറ്റം.ഇംഗ്ലണ്ട് ടീമില്‍ ടിം ബ്രെസ്‌നന് പകരം ക്രിസ് വോക്‌സ് കളിക്കും. കൊച്ചിയിലെ അന്തരീക്ഷം മികച്ചതാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് പറഞ്ഞു.

ഇന്ത്യ: ഗൗതം ഗംഭീര്‍, അജിന്‍ക്യ രഹാനെ, വിരാട് കോലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന, എം.എസ്.ധോണി(ക്യാപ്റ്റന്‍& വിക്കറ്റ് കീപ്പര്‍)), രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ, ഷമി അഹമ്മദ്
ഇംഗ്ലണ്ട് : അലസ്റ്റര്‍ കുക്ക്(ക്യാപ്റ്റന്‍) , ഇയാന്‍ ബെല്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ജോ റൂട്ട്, ഇ.മോര്‍ഗന്‍, ക്രെയ്ഗ് ക്വിസ്വെറ്റര്‍(വിക്കറ്റ് കീപ്പര്‍), സമിത് പട്ടേല്‍, ജയിംസ് ട്രെഡ്‌വെല്‍, സ്റ്റീവെന്‍ ഫിന്‍, ജെയ്ഡ് ഡേണ്‍ബാച്ച്, ക്രിസ് വോക്‌സ്‌