സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകളിൽ യല്ലോ അലേർട്ട്

single-img
9 June 2023

കേരളത്തിലെ മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് 10 ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

ഇതിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെയും മറ്റന്നാളും യല്ലോ മുന്നറിയിപ്പുണ്ട്.