ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഇന്ത്യന്‍ മുജാഹിദ്ദീനും ‘ഇന്ത്യ’യെന്ന വാക്ക് ഉപയോഗിച്ചിരുന്നു; പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

single-img
25 July 2023

ഇന്ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ നാലാം ദിനം പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുസഭകളിലും പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധങ്ങളെയും പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേരായ ‘ഇന്ത്യ’യെയും പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം.

പേരില്‍ വെറുതെ ‘ഇന്ത്യ’ എന്ന് ഉള്‍പ്പെടുത്തിയത് കൊണ്ട് കാര്യമില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഇന്ത്യന്‍ മുജാഹിദ്ദീനും ഇന്ത്യയെന്ന വാക്ക് ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, മണിപ്പൂർ കലാപ വിഷയത്തെ ചൊല്ലി പാര്‍ലമെന്റില്‍ നടന്ന ബഹളത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ‘ ഇത്തരത്തിൽ ഒരു ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ ഇതുവരെ കണ്ടിട്ടില്ല. പ്രതിപക്ഷം ചിതറിപ്പോയി. അവര്‍ നിരാശയിലാണ്. ദീര്‍ഘകാലം അധികാരത്തില്‍ തുടരണമെന്ന ആഗ്രഹം ഇല്ലാത്തവരാണെന്ന തരത്തിലാണ് പ്രതിപക്ഷത്തിന്റെ മനോഭാവം’, പ്രധാനമന്ത്രി പരിഹസിച്ചു.