മോഷണത്തിന് ശ്രമിച്ചെന്ന് ആരോപണം; പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ
24 November 2025

മോഷണത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് മലപ്പുറം കിഴിശേരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കിഴിശ്ശേരി സ്വദേശി മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ് എന്നിവരാണ് പിടിയിലായത്. സ്റ്റേഷനറി കടയിൽ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മണിക്കൂറോളം തടഞ്ഞ് വെച്ച് കടയുടമകളായ ഇവർ കുട്ടികളെ ക്രൂരമായി തല്ലി ചതക്കുകയായിരുന്നു.
ഇരുമ്പ് വടിയും മരത്തിന്റെ തടികൾ ഉപയോഗിച്ചും മർദിച്ചു. അവശരായ കുട്ടികളെ പിന്നീട് മോഷണ കുറ്റമാരോപിച്ച് പൊലീസിനെ ഏൽപ്പിക്കുകയാണ് ഇവർ ചെയ്തത്.


