മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്ബാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാന്‍ സി.പി.എം തയാറാവുമോ; സാമ്ബത്തിക ക്രമക്കേട് ആരോപണത്തില്‍ പ്രതികരണവുമായി വി.ടി ബല്‍റാം

single-img
26 December 2022

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച സാമ്ബത്തിക ക്രമക്കേട് ആരോപണത്തില്‍ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം.

മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്ബാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാന്‍ സി.പി.എം തയാറാവുമോയെന്നാണ് മുഖ്യമന്ത്രിയെ പരോക്ഷമായി ഉന്നമിട്ടുള്ള ഫേസ്ബുക്ക് കുറിപ്പ്.

കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇ.പി.ജയരാജന് സാമ്ബത്തിക ഇടപാടുണ്ടെന്നാണ് പി. ജയരാജന്‍ ആരോപിച്ചിരുന്നത്. പാര്‍ട്ടിയുടെ താല്‍പര്യത്തില്‍‌നിന്നും നാടിന്റെ താല്‍പര്യത്തില്‍നിന്നും വ്യതിചലിക്കുന്നവര്‍ക്ക് സി.പി.എമ്മില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍‌ പാര്‍ട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വര്‍ണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി.ജയരാജന്‍ പിന്നീട് പ്രതികരിച്ചിരുന്നു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു പ്രമുഖന്റെ മകളോട് ഒരു ടി.വി ഇന്റര്‍വ്യൂവില്‍ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കള്‍ക്ക് 100 കോടിയില്‍പ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകള്‍ പറയുന്ന മറുപടി ഏയ് അത്രക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്. ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്! മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്ബാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാന്‍ സി.പി.എം തയാറാവുമോ?