നെറ്റ്ഫ്ലിക്സിൽ കാണാം; വിജയ് ചിത്രം ലിയോ ഒടിടിയിലേക്ക്

single-img
12 November 2023

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തിയ ലിയോ 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. സിനിമയുടെ നിർമ്മാതാക്കൾ പുറത്തുവിട്ട കണക്കനുസരിച്ച് ആദ്യ 12 ദിവസങ്ങളിൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത് 540 കോടിയാണ്.

ഇപ്പോൾ ഇതാ, ഒടിടി റിലീസ് സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. നെറ്റ്ഫ്‌ലിക്‌സിൽ നവംബറിൽ ലിയോ സ്ട്രീമിംഗ് തുടങ്ങുമെന്നും വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല.

അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിച്ച ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.