വീണാ ജോർജ് മിടുക്കിയായ മന്ത്രി; ചെയ്യുന്നതെല്ലാം കുറ്റമാണെന്ന് കണ്ടെത്തുന്ന രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്നു: വെള്ളാപ്പള്ളി നടേശൻ

single-img
10 September 2022

സംസ്ഥാന ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ വേദിയിലിരുത്തി പ്രശംസിച്ച് എസ്എൻഡിപി നേതാന് വെള്ളാപ്പള്ളി നടേശൻ. വീണാ ജോർജ് മിടുക്കിയായ മന്ത്രിയാണെന്നും എന്നാൽ അവർ ചെയ്യുന്നതെല്ലാം കുറ്റമാണെന്നു കണ്ടെത്തുന്ന രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോന്നിയിൽ നിന്നുള്ള എംഎൽഎ ജനീഷ് കുമാറിനെയും വെള്ളാപ്പള്ളി പ്രശംസിക്കുകയുണ്ടായി. കെ യു ജനീഷ്കുമാർ ജനകീയനായ എംഎൽഎയാണെന്നും ജനീഷിനെ ഇനി തകർക്കാൻ കഴിയില്ലെന്നും പറഞ്ഞ വെള്ളാപ്പള്ളി സംസ്ഥാനത്തെ മുന്നോക്കക്കാരിലെ പിന്നാക്ക സംവരണത്തിനെതിരെയും രം​ഗത്തെത്തി.

സമൂഹത്തിലെ പിന്നാക്കക്കാരെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് സർക്കാരിന്റെ മുന്നാക്ക സംവരണമെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കേരളത്തിൽ മറ്റു സമുദായങ്ങൾ സംഘടിച്ചാൽ നീതി കിട്ടും. പക്ഷെ , ഈഴവർ സംഘടിച്ചാൽ ജാതി പറയുന്നു എന്ന് പറയുകയാണ്. വിദ്യാഭ്യാസ മേഖലയിൽ നീതി കിട്ടുന്നില്ല. ഈഴവ സമുദായ അംഗകൾക്ക് തൊഴിലുറപ്പ് മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.