സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര; രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം

single-img
29 November 2025

ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലയെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രമായ ‘വീക്ഷണം’ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ എന്നാണ് എഡിറ്റോറിയലിന്റെ പ്രധാന വാദം. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന തലക്കെട്ടോടെയാണ് ലേഖനം.

രാഹുലിനെതിരായ ലൈംഗികാരോപണം വ്യാജമാണെന്നുമാണ് എഡിറ്റോറിയലിന്റെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ സിപിഐഎമ്മിൽ നിന്ന് “അതിസാരവും ഛർദിയുമാണ് പുറത്തുവരുന്നത്” എന്ന ശക്തമായ വിമർശനവും ലേഖനത്തിൽ ഉന്നയിക്കുന്നു. സിപിഐഎം തന്നെ അനവധി വിവാദങ്ങളിൽ കഴുത്തോളം മുങ്ങിയിരിക്കെ, കോൺഗ്രസിനെതിരെ സദാചാര പ്രസംഗം നടത്തുന്നതാണ് വ്യാജനുമെന്നാണ് എഡിറ്റോറിയലിന്റെ ആരോപണം.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ വിരോധത്തിൽ നിന്ന് ഇത്തരം നീക്കങ്ങൾ മുമ്പും നടന്നിട്ടുണ്ടെന്ന് പറഞ്ഞ് 1996-ലെ സൂര്യനെല്ലി കേസ്, 2006, 2011 ലെ ഐസ്ക്രീം പാർലർ കേസ് എന്നിവയും ലേഖനം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴും സിപിഐഎം വ്യാജകഥകൾ സൃഷ്ടിക്കുകയും ജനപ്രിയനായ ഒരു നേതാവിനെതിരെ രാഷ്ട്രീയപരമായ ആക്രമണമാണ് തുടരുന്നതെന്നും ‘വീക്ഷണം’ എഡിറ്റോറിയൽ വിമർശിക്കുന്നു.