യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി കാര്‍ഡ്; നടന്‍ അജിത് കുമാര്‍ വോട്ട് ചെയ്യാന്‍ ക്യൂ നിക്കുന്ന ഫോട്ടോ പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി

single-img
23 November 2023

പ്രശസ്ത തമിഴ് നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ ഐ ഡി കാര്‍ഡ് നിര്‍മിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയായ അഭി വിക്രത്തിന്റെ ഫോണില്‍ നിന്നാണ് ഐ ഡി കണ്ടെത്തിയത്. വിഷയത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി.

തമിഴ്‌നാട്ടിൽ നടന്‍ അജിത് കുമാര്‍ വോട്ട് ചെയ്യാന്‍ ക്യൂ നിക്കുന്ന ഫോട്ടോയാണ് മന്ത്രി സോഷ്യൽ മീഡിയയിൽ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ക്യൂ നിക്കുവാണ്…എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോ പങ്കുവച്ചത്. പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാര്‍ഡ് കണ്ടെത്തിയത്. ഈ കാര്‍ഡ് വോട്ടിംഗിന് ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.ഇത് കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

https://www.facebook.com/comvsivankutty/posts/pfbid032Cc7oqTwgSTv39csYP827JgT2Qe4Qni4Ci6u6YktGD2fdnLRYwJvbvmxDw49ZjkSl