ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച്‌ ഉണ്ണി മുകുന്ദന്‍

single-img
7 March 2023

ഉദരസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച്‌ ഉണ്ണി മുകുന്ദന്‍.

ഐ.സി.യുവിലാണ് ബാല. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദന്‍ ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങള്‍ തിരക്കി.

നിര്‍മാതാവ് എന്‍.എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവരും ഉണ്ണി മുകുന്ദനൊപ്പം ഉണ്ടായിരുന്നു.

ഒരാഴ്ച മുന്‍പും ബാല ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.